24
Nov 2024
Fri
24 Nov 2024 Fri
man and his nephew shot killed by hire shooter

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വീടിനു മുന്നിലെ വഴിയില്‍ പടക്കം പൊട്ടിച്ചുകൊണ്ടു നിന്ന യുവാവിനെയും സഹോദരപുത്രനെയും വാടകക്കൊലയാൡവെടിവച്ചുകൊന്നു. യുവാവിന്റെ മകന്‍ വെടിയേറ്റ് ചികില്‍സയില്‍. ഡല്‍ഹിയിലെ ഷഹദഗാരയില്‍ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. 44കാരനായ ആകാശ് ശര്‍മ, ഇയാളുടെ സഹോദരന്‍ യോഗേഷ് ശര്‍മയുടെ മകനായ റിഷഭ് ശര്‍മ(16)എന്നിവരാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആകാശ് ശര്‍മയുടെ മകന്‍ കൃഷ് ശര്‍മ(15)യാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ആകാശ് ശര്‍മയുടെ അകന്ന ബന്ധുവായ 17കാരനെ പോലീസ് പിടികൂടി. 17കാരനില്‍ നിന്ന് ഒരുമാസം മുമ്പ് ആകാശ് ശര്‍മ 70000 രൂപ കടംവാങ്ങിയിരുന്നു. ഈ പണം തിരികെ കൊടുക്കാതിരിക്കുകയും ഫോണ്‍വിളിച്ചാല്‍ എടുക്കാതിരിക്കുകയും ചെയ്തതോടെയാണ് ആകാശ് ശര്‍മയെ കൊലപ്പെടുത്താന്‍ വാടകകൊലയാളിയെ നിയോഗിച്ചതെന്ന് പ്രതി മൊഴി നല്‍കി.

അതേസമയം കൊല്ലപ്പെട്ട റിഷഭിന്റെ പിതാവ് യോഗേഷ് ശര്‍മയും ആകാശ് ശര്‍മയും ബലാല്‍സംഗവും കൊലപാതകവും അടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 17കാരനെതിരേ നേരത്തേ വധശ്രമക്കേസ് എടുത്തിട്ടുള്ളതായും പോലീസ് വ്യക്തമാക്കി.

ആകാശ് ശര്‍മയും റിഷഭും ചേര്‍ന്ന് റോഡില്‍ പടക്കംപൊട്ടിച്ചുകൊണ്ടു നില്‍ക്കവെ സ്‌കൂട്ടറില്‍ എത്തിയ 17കാരന്‍ ആദ്യം യോഗേഷ് ശര്‍മയുടെ കാല് തൊട്ട് വന്ദിക്കുന്നുണ്ട്. ഇതിനിടെ ഇവിടെ നിന്നിരുന്ന കൊലയാളി അരയില്‍ നിന്ന് തോക്കെടുക്കുകയും വീടിനുള്ളിലേക്ക് കയറിപ്പോയ യോഗേഷ് ശര്‍മയെയും ഇവിടെയുണ്ടായിരുന്ന മകനെയും വെടിവയ്ക്കുകയുമായിരുന്നു. അഞ്ചുതവണയാണ് ആകാശ് ശര്‍മയെ വെടിവച്ചത്. ഇതിനു ശേഷം സ്‌കൂട്ടറില്‍ കയറി വാടകക്കൊലയാളി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ റിഷഭ് ശര്‍മ പിന്തുടരുകയും ഇതോടെ കൊലയാളി റിഷഭിനെയും വെടിവച്ചുകൊല്ലുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക