കോഴിക്കോട്: മരിച്ച ഉമ്മാന്റെ പേരില്‍ ഉള്‍പ്പെടെ വ്യാജ ഐഡിയുണ്ടാക്കുകയും അതുവഴി സ്ത്രീകളോട് ചാറ്റ് ചെയ്ത് നഗ്നചിത്രങ്ങളും ഭീഷണിപ്പെടുത്തി പണവും സ്വന്തമാക്കിയ കേസില്‍ യുവാവ് പിടിയില്‍. മലപ്പുറം മാറാഞ്ചേരി വെള്ളത്തിങ്കല്‍ സ്വദേശി മുഹമ്മദ് ഫുവാദ് (32) ആണ് അറസ്റ്റിലായത്.
|
കോഴിക്കോട് സ്വദേശിയായ യുവതിയെ മറ്റൊരു സ്ത്രീയുടെ വ്യാജ അക്കൗണ്ടിലൂടെ ഫുവാദ് പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് യുവതിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ നഗ്‌ന ചിത്രങ്ങള്‍ നിര്‍മിച്ചു. ഇത് യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടെന്ന പരാതിയിലാണ് പന്നിയങ്കര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കല്‍നിന്നു ഒട്ടേറെ ഫോണുകളും സിം കാര്‍ഡുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
സ്ത്രീകളുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്ത്രീയെന്ന വ്യാജേനയാണ് ഇയാള്‍ യുവതികളെ പരിചയപ്പെട്ടിരുന്നത്. തുടര്‍ന്ന് അവരെ വിഡിയോ കോളിന് ക്ഷണിക്കും. വിഡിയോ കോള്‍ എടുക്കുന്ന സമയം പ്രതി സ്വയം നഗ്‌നത പ്രദര്‍ശനം നടത്തി അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. മരിച്ചുപോയ ഉമ്മയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയും പ്രതി പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി.
പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ കബളിപ്പിച്ച് പണം തട്ടിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചതിനാല്‍ ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഖത്തറില്‍ ഡ്രൈവര്‍ ആയിരുന്ന പ്രതി ഒരുവര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.
man arrested for extorting money by spreading fake videos and pictures of women through social media
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





