25
Jan 2025
Sun
25 Jan 2025 Sun

രഹസ്യസംഗമത്തിനിടെ കരഞ്ഞ കാമുകിയുടെ കുഞ്ഞിനെ തല ഭിത്തിയിലിടിപ്പിച്ചു കൊന്ന് കാമുകന്‍. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. മൂന്നുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ കാമുകനായ കെ തമിളരശന്‍(22)ആണ് അറസ്റ്റിലായത്.(lover arrested for killing girl friends kid for crying during secret meeting)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിച്ചിപാഴളയത്തില്‍ നിന്നുള്ള കൂലിപ്പണിക്കാരനാണ് തമിളരശന്‍ എന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഷണ്‍മുഖപ്രിയ എന്ന 23കാരിയുമായി പ്രണയത്തിലായിരുന്നു. വിവാഹിതയായ യുവതി ഭര്‍ത്താവിനൊപ്പം താമസിച്ചുവരുന്ന കാലിഗൗണ്ടറിലെ വീട്ടില്‍ ജനുവരി 22ന് രാത്രിയാണ് കാമുകനായ തമിളരശന്‍ എത്തുന്നത്. എന്നാല്‍ ഇതിനിടെ യുവതിയുടെ മകന്‍ ഉച്ചത്തില്‍ കരയുകയും പ്രതി കുട്ടിയുടെ തല പിടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിച്ചു. ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റെന്നായിരുന്നു ആശുപത്രിയില്‍ അറിയിച്ചത്. എന്നാല്‍ പരിക്കിന്റെ സ്വഭാവം ബൈക്കില്‍ നിന്ന് വീണതിനെ തുടര്‍ന്നല്ലെന്നു കണ്ടെത്തിയ ഡോക്ടര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യംചെയ്തപ്പോഴാണ് തമിളരശന്റെ പങ്ക് പുറത്തുവന്നത്.

ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് കുഞ്ഞ് മരിച്ചത്. ശനിയാഴ്ച രാവിലെ തമിളരശനെ അറസ്റ്റ് ചെയ്തു. അതേസമയം ഒളിവില്‍ പോയ ഷണ്‍മുഖ പ്രിയയെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.

ALSO READ: പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകി