28
Dec 2024
Tue
28 Dec 2024 Tue
Woman Chops Off Boyfriend's genital after he was engaged with another girl

പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറി വേറെ വിവാഹത്തിനു തയ്യാറായ കാമുകനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇഹ്തശാം എന്ന ബബ്ലുവും കാമുകിയായ ഹിനയും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ബബ്ലുവിന്റെ വിവാഹം മറ്റൊരു യുവതിയുമായി വീട്ടുകാര്‍ നിശ്ചയിച്ചു. ഇതേത്തുടര്‍ന്നാണ് ഹിന കൃത്യം ആസൂത്രണം ചെയ്തത്.

തുടര്‍ന്ന് കാമുകനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു. ഇതിനിടെ ഹിനയ്ക്കും മുറിവേറ്റു. വിവരമറിഞ്ഞെത്തിയ പോലീസ് ആണ് ചോരയില്‍ കുളിച്ചുകിടന്ന ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.