18
Sep 2025
Mon
18 Sep 2025 Mon
man arrested for killing neighbour suspecting illicit relation with mother

കോവളത്ത് വീടിന്റെ ടെറസിനു മുകളില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടത്തല്‍. സംഭവത്തില്‍ അയല്‍വാസി പിടിയില്‍. കോവളം നെടുമംപ്പറമ്പില്‍ രാജേന്ദ്രനെ കൊലപ്പെടുത്തിയതിനാണ് അയല്‍വാസിയായ രാജീവിനെ പോലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജേന്ദ്രന് തന്റെ അമ്മയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്ന് ഡിസിപി നകുല്‍ ദേശ്മുഖ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ ഡോക്ടറുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം സംശയിച്ചത്.

ഈ മാസം 17നാണ് രാജേന്ദ്രനെ സഹോദരിയുടെ വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ കഴുത്തിന് സംഭവിച്ച ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഫൊറന്‍സിക് ഡോക്ടര്‍ പോലീസിനെ അറിയിച്ചു. ഇതേ തുര്‍ന്നാണ് കോവളം പോലീസ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ രാജീവിനെ ചോദ്യം ചെയ്തത്.

രാജീവിന്റെ അമ്മയ്ക്ക് മദ്യവില്‍പ്പനയുണ്ടായിരുന്നു. മദ്യം വാങ്ങാന്‍ രാജേന്ദ്രന്‍ പ്രതിയുടെ വീട്ടില്‍ എത്തിയിരുന്നു. അമ്മയുമായുള്ള രാജേന്ദ്രന്റെ ബന്ധത്തില്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്നും രാജീവ് മൊഴി നല്‍കി. കൊലപാതക ദിവസം പകല്‍ മദ്യം വാങ്ങാനെത്തിയ രാജേന്ദ്രന് മദ്യം നല്‍കിയില്ല. രാജീവിന്റെ അമ്മയെ രാജേന്ദ്രന്‍ പിടിച്ചുതള്ളിപ്പോള്‍ കൈയൊടിഞ്ഞു.

രാത്രിയില്‍ ടെറസില്‍ കയറിപ്പോഴാണ് തൊട്ടടുത്ത വീട്ടിന്റെ ടെറസില്‍ രാജേന്ദ്രന്‍ നില്‍ക്കുന്നത് പ്രതി കാണുന്നത്. തുടര്‍ന്ന് രാജേന്ദ്രനെ പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് സഹോദരി രാജേന്ദ്രനെ തിരക്കുന്നതും വീടിന് മുകളില്‍ മൃതദേഹം കണ്ടെത്തുന്നതും.

ALSO READ: ബസ് യാത്രയ്ക്കിടെ 13കാരനെതിരേ ലൈംഗികാതിക്രമം; മദ്‌റസാധ്യാപകന്‍ അറസ്റ്റില്‍