30
May 2025
Tue
30 May 2025 Tue
man arrested for killing woman by hiting her with ca

കോട്ടയം കറുകച്ചാലില്‍ യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാഞ്ഞിരപ്പള്ളി സ്വദേശി അന്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പില്‍ നീതു കൃഷ്ണന്റെ(36)മരണമാണ് കൊലപാതകമെന്നു വ്യക്തമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇവര്‍ ചങ്ങനാശേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. നീതു ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ വീട്ടില്‍ നിന്നും കറുകച്ചാലിലേക്ക് നടന്നുവരുമ്പോള്‍ വെട്ടിക്കാവുങ്കല്‍ – പൂവന്‍പാറപ്പടി റോഡില്‍വച്ചായിരുന്നു വാഹനമിടിച്ചത്. വാഹനമിടിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ നീതുവിനെ നാട്ടുകാര്‍ കറുകച്ചാലിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവ സ്ഥലത്തു നിന്നും ഒരു കാര്‍ മല്ലപ്പള്ളി ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടിരുന്നു. ഈ വാഹനം കേന്ദ്രീകരിച്ച് കറുകച്ചാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്നാണ് ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിന്‍തുടര്‍ന്നു പിടികൂടിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക