22
Nov 2025
Fri
22 Nov 2025 Fri
man arrested for looting young woman after offering nursing admission

നഴ്‌സിങ് കോഴ്സിന് അഡ്മിഷന്‍ വാഗ്ദാനംചെയ്ത് 2.4 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. പാലാ, തിരുവല്ല എന്നിവിടങ്ങളിലെ നഴ്‌സിങ് കോളേജുകളില്‍ അഡ്മിഷന്‍ നല്‍കാമെന്ന് പറഞ്ഞ് കട്ടപ്പന സ്വദേശിനിയില്‍ നിന്ന് പണം തട്ടിയ വടക്കഞ്ചേരി കണക്കന്‍തുരുത്തി പഴയചിറ വീട്ടില്‍ ബിനു പി ചാക്കോ(49)ആണ് പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കട്ടപ്പന സിഐ ടി സി മുരുകന്‍, എസ്ഐ ബിജു ബേബി, സിപിഒമാരായ ജോബിന്‍ ജോസ്, റാള്‍സ് സെബാസ്റ്റ്യന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതി സാമൂഹികമാധ്യമങ്ങളില്‍ നല്‍കിയ പരസ്യം കണ്ടാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ ആവശ്യപ്പെട്ട പ്രകാരം പണം കൈമാറി. എന്നാല്‍ അഡ്മിഷന്‍ ലഭിക്കാതെ വന്നതോടെ യുവതി ഇയാളോട് പണം തിരിക ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

ALSO READ: ഡിവൈഎസ്പി ടെറസിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; യുവതിയുടെ മൊഴി പുറത്ത്