22
Nov 2025
Fri
22 Nov 2025 Fri
cherpulassery si suicide

ഡിവൈഎസ്പി ടെറസിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴി. പാലക്കാട് ചെര്‍പ്പുളശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ള യുവതിയാണ് പൊലീസിന് മൊഴി നല്‍കിയത്. 2014 ഏപ്രില്‍ 15ന് വീട്ടിലെത്തിയ ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് മൊഴി. ഭീഷണിപ്പെടുത്തുകയും ബ്ലാക്‌മെയില്‍ ചെയ്‌തെന്നും മൊഴിയില്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബര്‍ 15ന് ചെര്‍പ്പുളശ്ശേരിയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ എസ്എച്ച്ഒ ബിനു തോമസിന്റെ (52) സമീപം കണ്ടെത്തിയ 32 പേജ് വരുന്ന ആത്മഹത്യക്കുറിപ്പിലാണ് 2014 ല്‍ മേലുദ്യോഗസ്ഥനായിരുന്ന ഉമേഷിനെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നത്. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിയാണ് ബിനു. ആറു മാസം മുന്‍പാണ് ചെര്‍പ്പുളശ്ശേരിയില്‍ സ്ഥലംമാറി എത്തിയത്. എന്നാല്‍, ആത്മഹത്യക്കുറിപ്പില്‍ തന്നെക്കുറിച്ചു വന്ന പരാമര്‍ശങ്ങള്‍ വടകര ഡിവൈഎസ്പി ഉമേഷ് നേരത്തെ തള്ളിയിരുന്നു.

ALSO READ: ഇടുക്കിയില്‍ സ്‌കൈ ഡൈനിങ്ങ് തകരാറിലായി; ദമ്പതികളും മക്കളുമടക്കം അഞ്ചുപേര്‍ 120 അടി ഉയരത്തില്‍ കുടുങ്ങിക്കിടന്നത് മണിക്കൂറുകള്‍

2014 ല്‍ അനാശാസ്യത്തിന് പിടിയിലായ യുവതിയെ ഉമേഷ് അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് ബിനുവിന്റെ കുറിപ്പിലുണ്ടായിരുന്നത്. അതേസമയം, 11 വര്‍ഷം മുന്‍പുളള സംഭവമാണെന്നും കത്തില്‍ പരാമര്‍ശിക്കുന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ഉമേഷ് വെളിപ്പെടുത്തിയത്. കത്തിലെ വിവരങ്ങള്‍ അറിയില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. മേല്‍ ഉദ്യോഗസ്ഥരും ഇതുവരെ ഇക്കാര്യം ചോദിച്ചിട്ടില്ല. കത്തിനെക്കുറിച്ച് ചോദ്യമുണ്ടായാല്‍ മറുപടി നല്‍കുമെന്നും ഉമേഷ് പറഞ്ഞു.

ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശമുണ്ടായ വടകര ഡിവൈഎസ്പിയെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് കഴിഞ്ഞ ആഴ്ച തന്നെ പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിവരം. ഉമേഷിനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കും.