27
Jan 2023
Mon
27 Jan 2023 Mon

ഫാമില്‍ കയറി പശുക്കളെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതി പിടിയില്‍. കൊല്ലം ചടയമംഗലത്താണ് സംഭവം. പേരേടം സ്വദേശി മണി ആണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ കരച്ചില്‍ കേട്ട് ഫാമിലെ ജീവനക്കാര്‍ എത്തിയപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി മണി പൊലീസിനോട് സമ്മതിച്ചു. ഇയാളെ റിമാന്‍ഡ് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക