11
Sep 2026
Fri
11 Sep 2026 Fri
POLICE

കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ 22 വയസ്സുകാരനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ചുവരികയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ 203-ാം വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ശുചിമുറിയിൽ പോയപ്പോഴാണ് ജനലിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ഒരാൾ ശ്രമിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്.

പിതാവിന്റെ കൂട്ടിരിപ്പുകാരനെന്ന നിലയിൽ വാർഡിൽ ഉണ്ടായിരുന്ന യുവാവാണ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പരിശോധിച്ചുവരികയാണെന്നും മെഡിക്കൽ കോളജ് പോലീസ് അറിയിച്ചു.

ALSO READ:ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് പെൺമക്കളെയും തലയ്ക്കടിച്ച് കൊന്ന് യുവാവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക