08
Feb 2024
Wed
08 Feb 2024 Wed
man arrested for threatens to blow up house after wife refused to cook

പാചകം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭാര്യയെയും മക്കളെയും വീട്ടില്‍ ബന്ദികളാക്കി സ്‌ഫോടനഭീഷണി മുഴക്കിയ 46കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. രഞ്ജന്‍ ഷാവുവാണ് ഭാര്യയെയും മക്കളെയും വീട്ടില്‍ പൂട്ടിയിട്ട ശേഷം പാചകവാതകസിലിണ്ടര്‍ തുറന്നുവിട്ട് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് പൊലീസ് വിഷയത്തില്‍ ഇടപെടുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. റെയില്‍വേ കോ ഓപറേറ്റിവ് ബാങ്കിലെ ഹെഡ് ക്ലാര്‍ക്കാണ് രഞ്ജന്‍.(man arrested for threatens to blow up house after wife refuses to cook)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റെഗുലേറ്റര്‍ പൈപ്പ് തുറന്നുവിട്ട ശേഷം തീപ്പെട്ടിയുമായി നിലയുറപ്പിച്ച രഞ്ജന്‍ സ്‌ഫോടനഭീഷണി മുഴക്കിയതോടെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ അമ്പതോളം താമസക്കാരാണ് ഭീതിയിലായത്. 2009 മുതല്‍ അപാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്നു രഞ്ജനും ഭാര്യ മീനുവും. ദമ്പതികള്‍ക്ക് 14ഉം എട്ടും വയസ്സുള്ള മക്കളുണ്ട്.

ഞരമ്പ് തകരാറിനെ തുടര്‍ന്ന് നിലവില്‍ ചികില്‍സയിലാണ് രഞ്ജന്‍. ഏതാനും വര്‍ഷമായി രഞ്ജന്‍ ഭാര്യയെ ചീത്ത വിളിക്കുകയും അവരോട് വഴക്കിടുകയും പതിവാണ്. ഇടയ്ക്ക് ഭാര്യ പിണങ്ങിപ്പോവുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രഞ്ജന്‍ ഭാര്യയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. ചൊവ്വാഴ്ച ഊണ് പാചകം ചെയ്യുന്നതിന് മീനു വിസമ്മതിച്ചതാണ് രഞ്ജനെ പ്രകോപിതനാക്കിയത്.

അനുനയിപ്പിക്കാന്‍ ചെന്ന അയല്‍വീട്ടിലെ വൃദ്ധനെയും രഞ്ജന്‍ ബന്ദിയാക്കുകയുണ്ടായി. പാചകവാതകം തുറന്നുവിട്ട് രഞ്ജന്‍ ഭീഷണി മുഴക്കിയതോടെ മറ്റു താമസക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തി മറ്റു താമസക്കാരെ ഒഴിപ്പിക്കുകയും അഗ്നിരക്ഷാസേനാംഗങ്ങളെ വിളിച്ചുവരുത്തുകയും ചെയ്തു.

ബന്ദിയാക്കിയ വൃദ്ധന്റെ മകളെ അയച്ച് രഞ്ജനെ അനുനയിപ്പിച്ചാണ് പൊലീസ് വാതില്‍ തുറപ്പിച്ചത്. ഈ സമയം പൊലീസ് വീടിനുള്ളിലേക്ക് തള്ളിക്കയറുകയും രഞ്ജനെ കീഴടക്കുകയുമായിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങളാണ് അപാര്‍ട്ട്‌മെന്റില്‍ കയറി പാചകവാതക സിലിണ്ടര്‍ പൂട്ടി ഏവരെയും സുരക്ഷിതരാക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക