ഭാര്യാസഹോദരിയെ വാടകകൊലയാളികളെ കൊണ്ട് കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വായ്പയെടുത്ത മുപ്പതിനായിരം രൂപ നല്‍കിയാണ് യുവാവ് ക്വട്ടേഷന്‍ സംഘത്തെ കൃത്യ നിര്‍വഹണത്തിന് ചുമതലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ജനുവരി 21നാണ് സംഭവം.
|
ആശിഷ് എന്ന യുവാവാണ് ഭാര്യയുടെ ഇളയസഹോദരിയെ കൊലപ്പെടുത്തിയതിന് പിടിയിലായത്. ആശിഷും ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേരും ചേര്‍ന്നാണ് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തതെന്നും പിന്നീട് കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നും മൃതദേഹം കത്തിച്ചുവെന്നും പോലീസ് പറഞ്ഞു.
ആശിഷും കൊല്ലപ്പെട്ട യുവതിയും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നു. ഭാര്യാ സഹോദരി തന്നെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും ഇതിനാലാണ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നുമാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
ആശുപത്രി ജീവനക്കാരനായ ശുഭം, ഇയാളുടെ കൂട്ടാളി ദീപക് എന്നിവരാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. 30000 രൂപയാണ് സംഘം ഇതിന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആശിഷ് 40000 രൂപ വായ്പയെടുത്തു. ഇതില്‍ പതിനായിരം അഡ്വാന്‍സായി ശുഭത്തിനും ദീപക്കിനും കൈമാറി. കൊലപാതകശേഷം ഇരുപതിനായിരം രൂപ നല്‍കുകയും ചെയ്തു.
പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കനാലിനു സമീപമെത്തിച്ചായിരുന്നു കൊലപാതകം. ആദ്യം മൂവരും ചേര്‍ന്ന് യുവതിയെ ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊന്നു. തുടര്‍ന്ന് മൃതദേഹം പെട്രോളൊഴിച്ചു കത്തിക്കുകയും ചെയ്തു.
ജനുവരി 23നാണ് യുവതിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതിയെ അവസാനമായി കണ്ടത് ആശിഷ്, ശുഭം, ദീപക് എന്നിവര്‍ക്കൊപ്പമാണ് പോലീസ് കണ്ടെത്തി. ആശിഷിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഒളിവില്‍ പോയ ശുഭത്തിനെയും ദീപക്കിനെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





