കോഴിക്കോട്∙ തൊട്ടിൽപാലത്ത് കോളജ് വിദ്യാർഥിനെ പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തിൽ പ്രതി പിടിയിലായി. കുണ്ടുതോട് ഉണ്ണിത്താൻകണ്ടി ജുനൈദ് (26) ആണ് പിടിയിലായത്. പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇയാൾ വടകരയിൽ നിന്നു പിടിയിലായത്.
|
കോഴിക്കോട് നിന്നു ബുധനാഴ്ച രാവിലെ മുതൽ കാണാതായ പെൺകുട്ടിയെ പിറ്റേദിവസമാണ് പ്രതിയുടെ വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽനിന്ന് 5.47 ഗ്രാം എംഡിഎംഎയും കണ്ടെത്തി. തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചശേഷം ജുനൈദ് തന്റെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്ന് അതിജീവിത പൊലീസിന് മൊഴി നൽകിയിരുന്നു.
പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടർന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ പ്രതിയുടെ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ജുനൈദിന്റെ മാതാപിതാക്കൾ വിദേശത്താണ്. ഇയാൾ തനിച്ചായിരുന്നു വീട്ടിൽ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





