പൊന്‍കുന്നത്ത് കാന്‍സര്‍ രോഗിയായ അച്ഛനെ മകന്‍ അടിച്ചുകൊന്നു. ചേപ്പുംപാറ പടലുങ്കല്‍ പി ആര്‍ ഷാജി (55)ആണു കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഷാജിയുടെ മകന്‍ രാഹുല്‍ ഷാജിയെ (29) പൊന്‍കുന്നം പോലിസ് കസ്റ്റഡിയിലെടുത്തു.
|
രണ്ടു ദിവസമായി ഇരുവരും തമ്മില്‍ കുടുംബവഴക്ക് നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഞായാറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്.
ഇരുവരും മദ്യലഹരിയിലായിരുന്നു. വാക്കേറ്റത്തിനിടെ രാഹുല്‍ കമ്പിപ്പാര ഉപയോഗിച്ചു ഷാജിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി
പരിക്കേറ്റ ഷാജിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ എട്ടോടെ മരിക്കുകയായിരുന്നു. കത്തിക്കുത്തു കേസിലെ പ്രതിയാണ് രാഹുലെന്ന് പൊന്‍കുന്നം പോലീസ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





