രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് നഗ്നനാക്കി മര്‍ദ്ദിച്ചു. ദൃശ്യം പകര്‍ത്തിയ അക്രമികള്‍ ഇതു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കൊല്ലം തെന്മലയില്‍ വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
|
ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. അഞ്ചംഗസംഘമായിരുന്നു അതിക്രമത്തിനു പിന്നില്‍. ഇതില്‍ നാലുപേരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. സുജിത്ത്, രാജീവ് , സിബിന്‍, അരുണ്‍ എന്നിവരാണ് പിടിയിലായത്. അഞ്ചാമനുവേണ്ടി പോലീസ് അന്വേഷണം നടത്തുകയാണ്. പരിക്കേറ്റ നിഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നിഷാദ് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ പ്രതികള്‍ വീട് വളയുകയായിരുന്നു. തുടര്‍ന്ന് നിഷാദിനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്ത് കൊണ്ടു വരികയും കൈലി ഉപയോഗിച്ച് പോസ്റ്റില്‍ കെട്ടിയിടുകയും നഗ്‌നനാക്കി മര്‍ദ്ദിക്കുകയുമായിരുന്നു. കേസിലെ ഒന്നാം പ്രതിയായ സുജിത്തും നിഷാദും തമ്മില്‍ മുന്‍പ് കുടുംബ വഴക്ക് ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇതിന്റെ ബാക്കിയാണ് അക്രമമെന്നാണ് പോലീസ് പറയുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





