05
Oct 2024
Tue
05 Oct 2024 Tue
Man beaten to death after auto rickshaw hitting his car

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഓട്ടോ കാറിലുരസിയതിനെ തുടര്‍ന്നുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു. കാറോടിച്ചിരുന്ന 28കാരന്‍ ആകാശ് മയീന്‍ ആണ് കൊല്ലപ്പെട്ടത്. മുംബൈയിലെ മലാഡിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ പ്രവര്‍ത്തകനായ ആകാശ് മയീന്‍ മാതാപിതാക്കളുമായി കാറില്‍ പോവുമ്പോഴാണ് ഓവര്‍ടേക്ക് ചെയ്‌തെത്തിയ ഓട്ടോറിക്ഷ വാഹനത്തില്‍ തട്ടുന്നത്. ഇതോടെ ആകാശ് പുറത്തിറങ്ങി ഓട്ടോക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ  ഓടിക്കൂടിയവര്‍ ആകാശിനെ മര്‍ദ്ദിക്കുകയുമായിരുന്നു.

മര്‍ദ്ദനം തടയാന്‍ ആകാശിന്റെ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അടിയും ഇടിയും ചവിട്ടുമേറ്റ് അവശനിലയിലായ ആകാശിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഞായറാഴ്ച ആറുപേരെയും തിങ്കളാഴ്ച മൂന്നുപേരെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഒമ്പതു പേരെയും ഒക്ടോബര്‍ 22 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഓട്ടോഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക