21
Jul 2023
Mon
21 Jul 2023 Mon

പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത യുവാവിനെ തല്ലിക്കൊന്നു. ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയിലാണ് സംഭവം. 35കാരനായ യുവാവിനെയാണ് പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് തല്ലിക്കൊന്നത്. യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീന്റെ ഓപറേറ്റാണ് കൊല്ലപ്പെട്ടയാളെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പെണ്‍കുട്ടി വീടിനു പുറത്തിറങ്ങിയപ്പോഴാണ് ഇയാള്‍ ബലാല്‍സംഗം ചെയ്തത്. കൊലപാതകശേഷം പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക