കണ്ണൂര്‍ കക്കാട് വഴിയിലേക്ക് മലിന ജലമൊഴുക്കുന്നത് ചോദ്യം ചെയ്ത മധ്യവയസ്‌കനെ അയല്‍വാസിയും മകനും ചേര്‍ന്ന് തല്ലിക്കൊന്നു. കക്കാട് നമ്പ്യാര്‍മൊട്ടയിലെ അജയകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അജയകുമാറിന്റെ അയല്‍വാസി ദേവദാസ്, മകന്‍ സഞ്ജയ് ദാസ് എന്നിവര്‍ ഉള്‍പ്പെടെ 4 പേരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
|
ഞായര്‍ രാത്രി എട്ടരയോടെയായിരുന്നു ആക്രമണം. ദേവദാസിന്റെ വീട്ടില്‍ വാഹനം കഴുകുന്ന വെള്ളം റോഡിലേക്ക് ഒഴുകുന്നത് അജയകുമാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രണം. ഇതേചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പറഞ്ഞു തീര്‍ത്തെങ്കിലും ദേവദാസും മകന്‍ സഞ്ജയ് ദാസും സുഹൃത്തുക്കളും ചേര്‍ന്ന് അജയകുമാറിനെ ആക്രമിക്കുകയുമായിരുന്നു.
ഹെല്‍മെറ്റും കല്ലും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. അക്രമം തടയാന്‍ ശ്രമിച്ച സമീപവാസിയായ പ്രവീണ്‍ കുമാറിനും പരിക്കേറ്റു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ അജയകുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രക്ഷിക്കാനായില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





