21
Feb 2023
Thu
21 Feb 2023 Thu

പെണ്‍കുട്ടിയുമായി സംസാരിച്ചതിന് യുവാവിനെ നാലംഗസംഘം തല്ലിക്കൊന്നു. ബംഗളുരുവിലാണ് സംഭവം. ഗോവിന്ദരാജുവെന്ന 20കാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അനില്‍, ലോഹിത്, ഭരത്, കിഷോര്‍ എന്നിവരെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച രാവിലെ അനില്‍ ഗോവിന്ദരാജിനെ വീട്ടിലെത്തി വിളിച്ചിറക്കി ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ ഇടത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമിസംഘത്തിലെ മറ്റുള്ളവരും ചേര്‍ന്ന് വടികൊണ്ട് അടിക്കുകയും ഗോവിന്ദരാജു സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയും ചെയ്തു.

മൃതദേഹം ലോഹിതിന്റെ കാറില്‍ കയറ്റി മറ്റൊരിടത്ത് ഉപേക്ഷിച്ച ശേഷം സംഘം രക്ഷപ്പെട്ടു. ഗോവിന്ദരാജിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയാണ് കൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത്. കസ്റ്റഡിയിലെടുത്ത നാലംഗസംഘം കുറ്റസമ്മതം നടത്തുകയും മൃതദേഹം പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു.