കാണ്‍പൂര്‍: അവിഹിതബന്ധം സംശയിച്ച് ഭാര്യയെയും രണ്ടു പിഞ്ചുമക്കളെയും തല്ലിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. യുപിയിലെ കാണ്‍പൂരിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്.
|
ഗുജറാത്തില്‍ ഫാക്ടറി തൊഴിലാളിയായ ഇന്ദ്രപാല്‍ നിഷാദ്(40)ആണ് ഭാര്യയെയും രണ്ടു പിഞ്ചുമക്കളെയും കൊലപ്പെടുത്തിയത്. കൂട്ടക്കൊലയ്ക്കു ശേഷം ഇയാള്‍ തൂങ്ങിമരിച്ചു. യുവതിയുടെയും മക്കളുടെയും ശരീരത്തില്‍ നിറയെ പരിക്കുകളാണ്.
ഏതാനും ദിവസം മുമ്പാണ് ഇന്ദ്രപാല്‍ ഗുജറാത്തില്‍ നിന്ന് വീട്ടില്‍ മടങ്ങിയെത്തിയത്. ഭാര്യക്ക് അവിഹിതബന്ധമാരോപിച്ച് ഇയാള്‍ ഇവരെയും മക്കളെയും ക്രൂരമായി മര്‍ദ്ദിക്കുകയും മൂവരും കൊല്ലപ്പെടുകയുമായിരുന്നുവെന്ന് ഐജി കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. കൊലപാതകത്തിനു മുമ്പ് പ്രതി ഫേസ്ബുക്ക് ലൈവില്‍ ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നുവെന്നും ഐജി കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





