01
Feb 2024
Tue
01 Feb 2024 Tue
man bites police officers finger after he took away scooter key

ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് പിടിയിലായ യുവാവ് പൊലീസുകാരന്റെ വിരല്‍കടിച്ചുമുറിച്ചു. ബംഗളുരുവിലെ വില്‍സന്‍ ഗാര്‍ഡന്‍ ടെന്‍ത് ക്രോസിനു സമീപമാണ് സംഭവം. സ്‌കൂട്ടറിന്റെ താക്കോല്‍ പൊലീസുകാരന്‍ ഊരിയെടുത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.(man bites police officers finger after he took away scooter key)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശുപത്രിയിലേക്ക് പോവുകയാണെന്നു യുവാവ് പറഞ്ഞിട്ടും പൊലീസ് ഇതുകണക്കിലെടുക്കാതെ വാഹനത്തില്‍ നിന്ന് താക്കോല്‍ ഊരിയെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് താക്കോല്‍ തിരികെ മേടിക്കുന്നതിനായി യുവാവ് പൊലീസുകാരന്റെ വിരലില്‍ കടിച്ചു. സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയ ഹെഡ് കോണ്‍സ്റ്റബിളിന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സ്‌കൂട്ടര്‍ റൈഡറെ പൊലീസ് പിടികൂടി. 28കാരനായ സയ്യിദ് സാഫിയാണ് പിടിയിലായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക