കൊടുങ്ങല്ലൂരില്‍ യുവാവിനെ ഭീകരമായി മര്‍ദ്ദിച്ചവശനാക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനാണ് മര്‍ദനമേറ്റത്. സുദര്‍ശനന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മര്‍ദിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല.
|
നഗ്‌നനായ നിലയില്‍ റോഡിലുപേക്ഷിച്ച നിലയിലാണ് സുദര്‍ശനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുകയാണിപ്പോള്‍.
ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. ജനനേന്ദ്രിയത്തില്‍ അണുബാധയുണ്ടായതിനാല്‍ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്തിട്ടുണ്ട്. പൊലീസാണ് യുവാവിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത്.
ALSO READ: ലോകത്തിലെ ഏറ്റവും വലിയ കോസ്റ്റര്‍ റോള്‍; കുവൈത്ത് വിന്റര്‍ വണ്ടര്‍ ലാന്റ് നവംബര്‍ 6 മുതല്‍
ചേര്‍ത്തല മുനീര്‍ വധക്കേസിലെ പ്രതിയാണ് സുദര്‍ശന്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നത്. കേസില്‍ സുദര്‍ശന്റെ സഹോദരനും പ്രതിയാണ്.
ഈ കേസിലെ പ്രതികാരമായിട്ടാകാം ആക്രമണം നടത്തിയതെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ ചിലരെ സംശയമുണ്ടെന്നും അനുജന്‍ മുരുകന്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. സംഘപരിവാര പ്രവര്‍ത്തകനായ സുദര്‍ശന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ 16 വരെ സുദര്‍ശനന്‍ തുറവൂരിലുണ്ടായിരുന്നു. അതിന് ശേഷം കാണാനില്ലായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു. പിന്നീട് ദേഹമാസകലം മുറിവേറ്റ നിലയില്‍ റോഡില്‍ കണ്ടെത്തുകയായിരുന്നു.





