06
Jul 2024
Tue
06 Jul 2024 Tue
man burnt to death in trissur godown fire

​​തൃശൂർ മുളങ്കുന്നത്തുകാവിൽ ​ഗോഡൗണിന് തീപിടിച്ച് യുവാവ് മരിച്ചു. വെൽഡിങ് തൊഴിലാളിയായ പാലക്കാട് നെന്മാറ സ്വദേശി നിബിൻ ആണ് മരിച്ചത്. ഇരുചക്രവാഹനങ്ങളുടെ സ്പെയർപാർട്സ് സൂക്ഷിച്ചിരുന്ന ​ഗോഡൗണിനാണ് തീപിടിച്ചത്. ചൊവ്വ രാത്രി എട്ടോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തീപിടിച്ച സമയം ശുചിമുറിയിൽ അകപെട്ടുപോവുകയായിരുന്നു നിബിൻ. ഈ സമയം ​ഗോഡൗണിലുണ്ടായിരുന്ന നാലുപേർ ഓടിരക്ഷപെട്ടു. അ​ഗ്നിശമനസേനയുടെ അഞ്ച് യൂനിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക