29
Jul 2025
Sun
29 Jul 2025 Sun
man celebrated divorce from two time eloped wife by bathing in milk

കാമുകനൊപ്പം രണ്ടു തവണ ഒളിച്ചോടിയ ഭാര്യയില്‍ നിന്ന് വിവാഹമോചനം കിട്ടിയത് പാലില്‍ കുളിച്ചാഘോഷിച്ച് യുവാവ്. അസമിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നല്‍ബാരി ജില്ലക്കാരനായ മാണിക്ക് അലിയാണ് വിവാഹമോചനം കിട്ടിയതിന്റെ സന്തോഷത്തില്‍ നാല് ബക്കറ്റ് പാലില്‍ കുളിച്ചാഘോഷിച്ചത്. ഇന്നു മുതല്‍ താന്‍ സ്വതന്ത്രനാണെന്ന് വിളിച്ചുപറഞ്ഞായിരുന്നു മാണിക്ക് അലിയുടെ പാലില്‍ കുളി.

തന്റെ ഭാര്യ രണ്ടു തവണയാണ് കാമുകനൊപ്പം ഒളിച്ചോടിയതെന്നും കുടുംബത്തിന്റെ നന്മയെ കരുതി താന്‍ മൗനം പാലിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. എന്നാല്‍ കാമുകനുമായുള്ള ബന്ധം ഭാര്യ വീണ്ടും തുടര്‍ന്നതോടെ യുവാവ് വിവാഹമോചന നടപടികളിലേക്ക് കടക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക