03
Jul 2023
Mon
03 Jul 2023 Mon

കട്ടപ്പന: സ്വര്‍ണമാല മോഷ്ടിച്ചുവെന്ന അയല്‍വാസിയുടെ പരാതിയില്‍ പൊലീസ് ചോദ്യംചെയ്ത യുവാവ് മനംനൊന്ത് ജീവനൊടുക്കി. കട്ടപ്പനയ്ക്കു സമീപം കടമാക്കുഴിയിലാണ് സംഭവം. ഇടുക്കി പാമ്പാടുംപാറ സ്വദേശി വാഴവീട്ടില്‍ കാര്‍ത്തികന്‍(37)ആണ് ജോലി ചെയ്യുന്ന കടമാക്കുഴി എസ്‌റ്റേറ്റിലെ വീട്ടില്‍ തൂങ്ങിമരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച രാവിലെയാണ് കാര്‍ത്തികനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ 19നാണ് കാര്‍ത്തികനെതിരേ അയല്‍വാസി സ്വര്‍ണ മാലം മോഷണം പോയെന്നു കാട്ടി കമ്പംമെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ജൂലൈ നാലാം തീയതിയാണ് സ്വര്‍ണമാല മോഷണം പോയെന്ന് കാര്‍ത്തികന്റെ അയല്‍വാസി ആരോപിച്ചത്. പരാതിയില്‍ കാര്‍ത്തികനെ സംശയിക്കുന്നുവെന്ന് പറഞ്ഞതിനാല്‍ പൊലീസ് യുവാവിനെ ചോദ്യംചെയ്തിരുന്നു.

എന്നാല്‍ മാല മോഷണത്തില്‍ ഇദ്ദേഹത്തിന് പങ്കുള്ളതായി കണ്ടെത്തുവാന്‍ കഴിഞ്ഞില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് മാല നഷ്ടപ്പെട്ടവര്‍ പരാതിയില്‍ നിന്ന് പിന്‍മാറി. സംശയിക്കുന്നവരില്‍ തന്റെ പേര് പറഞ്ഞത് കമ്പംമെട്ടിലുള്ള ബന്ധുവാണെന്ന് ആരോപിച്ച് കാര്‍ത്തികനും ഇവരുമായി ഞായറാഴ്ച രാവിലെ വാക്കുതര്‍ക്കമുണ്ടായിരുന്നു.

തുടര്‍ന്ന് കാര്‍ത്തികന്‍ കമ്പമെട്ട് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് കേസ് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിനു ശേഷമാണ് യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയം കാര്‍ത്തികന്റെ ഭാര്യ പുറത്തേക്ക് പോയതായിരുന്നു. കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക