കൊല്ലത്ത് ബിരുദവിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന ശേഷം അക്രമി ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. ഉളിയക്കോവില്‍ സ്വദേശിയും ഫാത്തിമ മാതാ കോളജിലെ വിദ്യാര്‍ഥിയുമായ ഫെബിന്‍ ജോര്‍ജ് ഗോമസ്(22) ആണ് കൊല്ലപ്പെട്ടത്.
|
ഫെബിനെ കൊലപ്പെടുത്തിയ ശേഷം കാറില്‍ കയറി രക്ഷപ്പെട്ട ചവറ പുത്തന്‍തുറ സ്വദേശി തേജസ് രാജ്(22) ആണ് കടപ്പാക്കട റെയില്‍വേ ട്രാക്കിലെത്തി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. കൈഞരമ്പ് മുറിച്ച ശേഷമാണ് യുവാവ് ട്രെയിനിനു മുന്നിലേക്ക് ചാടിയത്. റെയില്‍വേ പാതയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറും കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. മുഖംമറച്ചും പര്ദ ധരിച്ചുമായിരുന്നു തേജസ് രാജ് ഫെബിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
തിങ്കള്‍ രാത്രി ഏഴോടെയാണ് സംഭവമുണ്ടായത്. മകനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ഫെബിന്റെ അച്ഛന്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഫെബിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഡിസിആര്‍ബി ഗ്രേഡ് എസ്‌ഐ രാജുവിന്റെ മകനാണ് തേജസ് രാജ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





