05
Nov 2024
Sun
05 Nov 2024 Sun
man committed suicide in Wayanad after police traped in POCSO Case

പെണ്‍കുട്ടിയുമായി ഓട്ടോയിലിരുന്ന സംസാരിച്ചതിന് പോലീസ് പോക്‌സോ കേസില്‍ കുടുക്കിയെന്നും ഇതുമൂലം തനിക്കിനി ജീവിക്കേണ്ടെന്നും വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയശേഷം യുവാവ് പുഴയില്‍ ചാടി മരിച്ചു. വെള്ളരിവയല്‍ മാങ്കാണി ബാലന്റെയും ശാരദയുടേയും മകന്‍ രതിന്‍ (24) ആണ് മരിച്ചത്. രോഗബാധിതയായ അമ്മയെ നോക്കണമെന്ന് ചേച്ചിയോട് യുവാവ് വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താന്‍ പണംകടംവാങ്ങിയ വരുടെ പേരുവിവരങ്ങളും തുകയും വ്യക്തമാക്കുന്ന യുവാവ് തന്റെ ഓട്ടോറിക്ഷ വിറ്റുകിട്ടുന്ന തുകയില്‍ നിന്നെടുത്ത് കടം വീട്ടണമെന്നും ചേച്ചിയോട് ആവശ്യപ്പെടുന്നുണ്ട്. ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ അതൊക്കെയും പോലീസ് വെള്ളത്തിലാക്കിയെന്നും യുവാവ് പറയുന്നു. നീന്തിരക്ഷപ്പെടാന്‍ ശ്രമിക്കുമെന്നതിനാല്‍ കൈകള്‍ കെട്ടിയാണ് പുഴയില്‍ ചാടുന്നതെന്നും തന്നെയാരും കൊന്നതാണെന്നു കരുതേണ്ടെന്നും താന്‍ സ്വയം ചാടുന്നതാണെന്നും യുവാവ് തന്റെ സഹോദരിയോടായി പറയുന്നു.

മര്യാദയോടെ ജീവിക്കുന്നയാളാണ്. നിരപരാധിയാണെന്ന് തെളിഞ്ഞാലും മറ്റുള്ളവര്‍ ആ കണ്ണിലൂടെയെ കാണുകയുള്ളു. ആരോടും പരാതിയില്ല. നിരപരാധിയാണോ എന്ന് പോലീസിന് ചോദിക്കാമായിരുന്നുവെന്നും രതിന്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഫോണിന്റെ ഇഎംഐ അടയ്ക്കണമെന്നും അതിനു കഴിയുന്നില്ലെങ്കില്‍ ഫോണ്‍ ആര്‍ക്കെങ്കിലും വില്‍ക്കാനും രതിന്‍ പറയുന്നു.
കഴിഞ്ഞ ദിവസം രതിന്‍ ഓട്ടോയില്‍ വച്ച് ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചത് ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ തര്‍ക്കത്തിലാണ് പോലീസ് കേസെടുത്തത്.

രതിനെ കാണാതായതോടെ ഈ വിവരം കാണിച്ച് ചൂണ്ടികാട്ടി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് വീഡിയോ ശ്രദ്ധയില് പെടുന്നത്. തുടര്‍ന്ന് പനമരം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രതിന്റെ മൃതദേഹം പനമരം പുഴയില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്‌സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് കമ്പളക്കാട് പോലീസിന്റെ വാദം. പോലീസ് പോക്‌സോ വകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്നും ഇനി അഥവാ പോക്‌സോ കേസ് എടുത്തിരുന്നില്ലെങ്കില്‍ അക്കാര്യം യുവാവിനെ ബോധ്യപ്പെടുത്തണമായിരുന്നുവെന്നും സാമൂഹികമാധ്യമങ്ങളില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക