03
Dec 2023
Tue
03 Dec 2023 Tue

ആയൂർ: സിഗരറ്റ് കാറിൽ കൊണ്ടുക്കൊടുക്കാത്തതിന് അംഗപരിമിതനായ വൃദ്ധന്റെ കട യുവാവ് കാറിടിപ്പിച്ചു തകർത്തു. കടയുടമയുടെ കാലിന് ​ഗുരുതരപരിക്കേറ്റു. എം.സി.റോഡിൽ ആയൂർ ശില്പ ഹോട്ടലിനു സമീപം ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കാറിലെത്തിയ ആയൂർ സ്വദേശി സദ്ദാം ആണ് അതിക്രമം നടത്തിയത് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോഡരികിൽ വാഹനം നിർത്തിയ സദ്ദാം സിഗരറ്റ് കാറിനടുത്തു കൊണ്ടുവന്നുതരാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് മോഹനൻ പറയുന്നു. താൻ അംഗപരിമിതനാണെന്നും ‌ഇറങ്ങിവരാനാവില്ലെന്നും പറഞ്ഞതോടെ കാർ പിന്നിലേക്ക് എടുത്ത്‌ മൂന്നുതവണ കടയിലേക്ക് ഇടിച്ചുകയറ്റി കട തകർക്കുകയായിരുന്നു. സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലെ ആൾക്കാരാണ് തകർന്ന കടയ്ക്കുള്ളിൽനിന്ന്‌ മോഹനനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

ചടയമംഗലം എസ്.എച്ച്.ഒ. സുനീഷ്, എസ്.ഐ.മാരായ മോനിഷ്, ദിലീപ് എന്നിവരടങ്ങുന്ന സംഘം തിങ്കളാഴ്ച പുലർച്ചെ ആയൂരിൽനിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തു. കട ഇടിച്ചുതകർക്കാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക