20 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ 24 വര്‍ഷം ജയിലില്‍ കഴിഞ്ഞയാള്‍ നിരപരാധിയെന്ന് കണ്ടെത്തിയതിനു പിന്നാലെ മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ബാബുഭായി പ്രജാപതിയാണ് ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ജയിലില്‍ കഴിഞ്ഞത്. അഴിമതി വിരുദ്ധ നിയമപ്രകാരമായിരുന്നു ബാബു ഭായിയെ ജയിലില്‍ അടച്ചത്.
|
1997ല്‍ ആണ് സെഷന്‍സ് കോടതിയില്‍ ബാബു ഭായിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. 2002ല്‍ കുറ്റം ചുമത്തി. 2003ല്‍ വാദം തുടങ്ങുകയും 2004ല്‍ സെഷന്‍സ് കോടതി പ്രജാപതിയെ തടവിനും മൂവായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു.
വിധിക്കെതിരേ പ്രജാപതി ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയുണ്ടായി. 22 വര്‍ഷമാണ് ഈ കേസ് ഹൈക്കോടതി മുമ്പാകെയിരുന്നത്. 2026 ഫെബ്രുവരി നാലിന് ഹൈക്കോടതി പ്രജാപതി നിരപരാധിയാണെന്ന് വിധിക്കുകയും ചെയ്തു.
അഭിഭാഷകന്റെ ഓഫിസിലെത്തി വിധിയുടെ പകര്‍പ്പ് ഏറ്റുവാങ്ങി വീട്ടിലെത്തിയ പ്രജാപതി പിറ്റേദിവസം മരിക്കുകയായിരുന്നു. നിരപരാധിയാണെന്ന കോടതി വിധിയെ തുടര്‍ന്ന് പ്രജാപതി വലിയ സന്തോഷവാനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.





