മയക്കുമരുന്ന് വിൽപ്പനയ്ക്ക് മകനൊപ്പം പിടിയിലായ അഭിഭാഷക ജാമ്യത്തിലിറങ്ങിയ ശേഷം ജീവനൊടുക്കി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോൾ(46) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സത്യമോളെ കണ്ടെത്തിയത്.
|
സത്യമോളെയും മകൻ സൗരവ്ജിത്തിനെയും കഴിഞ്ഞ ഒക്ടോബറിലാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പിടികൂടിയത്. കരുനാഗപ്പള്ളി കുടുംബകോടതിയിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയായിരുന്നു സത്യമോൾ.
മൂന്ന് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് ആദ്യം പിടികൂടിയത്. തുടർന്ന് അമ്പലപ്പുഴ പോലീസ് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.5 ഗ്രാം എംഡിഎംഎ, 40 ഗ്രാം കഞ്ചാവ്, രണ്ട് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന ഉപകരണം, മയക്കുമരുന്ന് പാക്ക് ചെയ്യാനുപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയും കണ്ടെത്തിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





