22
Jun 2025
Sun
22 Jun 2025 Sun
man dies after bike rammed in to stationary lory

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ഇടുക്കി പാണ്ടിപ്പാറയിലാണ് അപകടം. പാണ്ടിപ്പാറ ഇടയാടി കുന്നുംപുറത്ത് മോഹനന്റെ മകന്‍ രാഹുല്‍(28)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാണ്ടിപ്പാറ പള്ളിയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയുടെ പിന്നിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: ലോറിക്കു പിന്നില്‍ സ്‌കൂട്ടറിടിച്ചു മൂന്നുപേരും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മറ്റൊരപകടത്തിലും മരിച്ചു