23
May 2025
Fri
23 May 2025 Fri
three youths dies after scooter rammed behind lorry and moments after rescuer dies in another accident

തിരുവനന്തപുരം ബാലരാമപുരത്ത് ബുധനാഴ്ച രാത്രി മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി രംഗത്തുണ്ടായിരുന്ന യുവാവ് ഒന്നേകാല്‍മണിക്കൂറിനുള്ളില്‍ മറ്റൊരപകടത്തില്‍ മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരമന- കളിയിക്കാവിള പാതയില്‍ മുടവൂര്‍പാറയ്ക്ക് സമീപം ബുധനാഴ്ച രാത്രി 11.30നാണ് ആദ്യ അപകടമുണ്ടായത്. നിര്‍ത്തിയിട്ട ലോറിക്കു പിന്നിലേക്ക് സുഹൃത്തുക്കളായ മൂന്നു പേര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പെരുമ്പഴുതൂര്‍ കളത്തുവിള ബി ആര്‍ നിലയത്തില്‍ രാജന്‍- ബീന ദമ്പതികളുടെ മകന്‍ അഖില്‍ (19), കളത്തുവിള പൂവന്‍വിള വീട്ടില്‍ തങ്കരാജ്- ശ്രീജ ദമ്പതികളുടെ മകന്‍ സാമുവല്‍ (22), റസല്‍പുരം തേവരക്കോട് കിഴക്കിന്‍കര പുത്തന്‍ വീട്ടില്‍ ഷൈജു – സീമ ദമ്പതികളുടെ മകന്‍ അഭിന്‍(19)എന്നിവരാണ് മരിച്ചത്. അഖിലും സാമുവലും സംഭവസ്ഥലച്ചുവച്ചും അഭിന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

ഈ അപകടത്തില്‍പെട്ടവരെ ആംബുലന്‍സില്‍ കയറ്റുന്നതുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിച്ചശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുലര്‍ച്ചെ 12.45ഓടെ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് പോസ്റ്റില്‍ ഇടിച്ചാണ് മുടവൂര്‍പാറ ചാത്തലമ്പാട്ടുകോണം സന്തോഷ് ഭവനില്‍ സന്തോഷ് ഉഷ ദമ്പതികളുടെ മകന്‍ മനോജ് (26) മരിച്ചത്. ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ബാലരാമപുരത്തേക്ക് പോയി മടങ്ങുകയായിരുന്നു ഇലക്ട്രീഷ്യനായ മനോജ്. സഹോദരന്‍: ശിവന്‍.

ബാലരാമപുരത്ത് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അഖിലും സാമുവലും അഭിനും. ഐടിഐ പഠനം പൂര്‍ത്തിയാക്കി പിഎസ്സി പരിശീലനം നടത്തുകയായിരുന്നു അഖില്‍. സഹോദരി: അഖില. പന്തല്‍ നിര്‍മാണ തൊഴിലാളിയാണ് സാമുവല്‍. സനിത, സബിത എന്നിവര്‍ സഹോദരിമാരാണ്. അഭിന്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. സഹോദരി: അഭിയ.

ALSO READ: സഊദിയിലെ അല്‍ ഉല അപകടം: മരിച്ച അഖിലും ടീനയും നാട്ടിലെത്തി വിവാഹിതരാകാനിരിക്കുന്നവര്‍; അഖില്‍ അവധിയാഘോഷിക്കാന്‍ ലണ്ടനില്‍നിന്നെത്തി; ഞെട്ടല്‍ മാറാതെ സുഹൃത്തുക്കള്‍ | Al Ula accident