28
Jul 2023
Sun
28 Jul 2023 Sun

കോട്ടയം:പ്രഭാതനടത്തത്തിനിടെ ലോറിയിൽനിന്ന് അഴിഞ്ഞു വീണ കയറിൽക്കുരുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ സംക്രാന്തിയിലാണ് അപകടം നടന്നത്. കോട്ടയം ചുങ്കം സ്വദേശി മുരളിയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോറിയുടെ പിന്നിൽ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട മുരളിയുടെ ഒരു കാൽ അറ്റുപോയി. തല വൈദ്യുതി പോസ്റ്റിലിടിച്ചുതകർന്നു. 200 മീറ്ററോളം ദൂരമാണ് മുരളി വലിച്ചിഴയ്ക്കപ്പെട്ടത്.

സംക്രാന്തിയിലെ ഡ്രൈക്ലീനിങ് സെന്ററിലെ ജീവനക്കാരനായിരുന്നു മുരളി. ഏറ്റുമാനൂർ ഭാഗത്തുനിന്ന് പച്ചക്കറി ലോഡ് കയറ്റിയെത്തിയ ലോറിയിൽനിന്ന്‌ തൂങ്ങിക്കിടന്ന കയറാണ് അപകടമുണ്ടാക്കിയത്. ലോറി ഡ്രൈവറെയും സഹായിയെയും ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ഇവരുടെ മൊഴി.