28
Apr 2026
Tue
അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചുപോവാനിരിക്കെ മിന്നലേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ പുത്തന്‍പീടികയില്‍ അഷറഫ് പി.എം-സുനീത ദമ്പതികളുടെ മകന്‍ ആസിഫ് അഷറഫ് (23)ആണ് മരിച്ചത്.
|
ചൊവ്വ വൈകിട്ട് 5.45ഓടെയാണ് അപകടം നടന്നത്. പുത്തന്‍കാവ് പളളി ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു ആസിഫ്. ഇതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മെയ് 15നാണ് യുവാവ് ജോലിസ്ഥലമായ ദുബയിലേക്ക് തിരിച്ചു പോവാനിരുന്നത്.
ALSO READ: തൃശൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ നാലു കുട്ടികള്‍ക്ക് മിന്നലേറ്റു



