തമാശയ്ക്ക് മലദ്വാരത്തിലൂടെ കംപ്രസര്‍ പൈപ്പില്‍ നിന്ന് കാറ്റടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ തകര്‍ന്ന് യുവാവ് മരിച്ചു. ഗുജറാത്തിലാണ് സംഭവം. യുവാവിന്റെ ബന്ധുവാണ് തമാശയുടെ പേരില്‍ ഇത്തരമൊരു കടുംകൈ ചെയ്തത്.
|
പ്രകാശ് ആണ് മരിച്ചത്. കാദിയിലെ മെറ്റല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ബന്ധുവായ അല്‍പേഷിനെ കാണാനെത്തിയതായിരുന്നു പ്രകാശ്. ഇതിനിടെ തമാശയ്ക്ക് അല്‍പേഷ് പ്രകീശിന്റെ മലദ്വാരത്തിലൂടെ എയര്‍ കംപ്രസര്‍ പൈപ്പില്‍ നിന്ന് കാറ്റടിച്ചുകയറ്റുകയായിരുന്നു. പ്രകാശ് അലറിവിളിച്ചെങ്കിലും ഇതു കണക്കാക്കാതെ ചെയ്തി ഇയാള്‍ വീണ്ടും തുടര്‍ന്നു.
ഇതോടെ പ്രകാശ് ഛര്‍ദ്ദിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഉടന്‍ തന്നെ സമീപ ആശുപത്രിയിലെത്തിച്ചെങ്കിലും നില വഷളായി. അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ പ്രകാശ് മരിക്കുകയും ചെയ്തു.
ALSO READ: മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി കൂട്ടുകാരന്റെ തമാശ; 24കാരന് ദാരുണാന്ത്യം
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





