08
Mar 2024
Sun
08 Mar 2024 Sun
man dies after sons beat him during wifes birthday celebration

വെഞ്ഞാറമൂട്: അമ്മയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മക്കള്‍ മര്‍ദ്ദിച്ചു തോട്ടിലെറിഞ്ഞ അച്ഛന്‍ മരിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ രണ്ടുമക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാഭവനില്‍ സുധാകരന്‍ (55)ആണ് കൊല്ലപ്പെട്ടത്. സുധാകരന്റെ മക്കളായ ഹരി, കൃഷ്ണ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.(man dies after sons beat him during wifes birthday celebration)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ സുധാകരന്‍ ആഹാരം കഴിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടാവുകയായിരുന്നു. ആദ്യം മകള്‍ ഇടപെടുകയും തുടര്‍ന്ന് രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് സുധാകരനെ തല്ലിച്ചതച്ച് സമീപത്തെ തോട്ടില്‍ തള്ളുകയായിരുന്നു.ഇളയ മകനും നാട്ടുകാരും ചേര്‍ന്ന് സുധാകരനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായര്‍ പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക