22
Jan 2023
Fri
22 Jan 2023 Fri

വന്യമൃ​ഗങ്ങളെ വേട്ടയാടുന്നതിന് നാടൻ ബോംബ് നിർമിക്കുന്നതിടെയുണ്ടായ സ്ഫോടനത്തിൽ യുവാവ് മരിച്ചു. മകന് ​ഗുരുതര പരിക്ക്. തമിഴ്നാട്ടിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാരികുരുവർ വിഭാ​ഗത്തിൽ പെട്ട മുരുകൻ(45)ആണ് മരിച്ചത്. മുരുകന്റെ മകൻ ഭ​ഗവതി(20)ക്ക് സ്ഫോടനത്തിൽ ​ഗുരുതരമായി പരിക്കേറ്റു. ഇരുവരും ചേർന്നാണ് നാടൻ ബോംബ് നിർമിച്ചത്. മുരുകന്റെ ഭാര്യയും മകളും ജോലിക്കായി പോയ സമയത്തായിരുന്നു അപകടം.

സ്ഫോടനശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് ഇരുവരെയും ​ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടത്. ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മുരുകനെ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.