28
Apr 2023
Sat
28 Apr 2023 Sat

കോഴിക്കോട്: കല്ലുമ്മക്കായ(കടുക്ക) പറിക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങിമരിച്ചു. കടുക്കബസാറില്‍ അരയന്‍വളപ്പില്‍ ഹുസൈന്റെയും പരേതയായ സുഹറാബിയുടെയും മകന്‍ കമറുദ്ധീന്‍(30) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാവിലെ എട്ടോടെ ചാലിയത്താണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ കടുക്ക പറിക്കുന്നതിനിടെ കമറുദ്ധീന്‍ കടലില്‍ മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ കമറുദ്ധീനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സഫീനയാണ് ഭാര്യ. മകള്‍: നഷ. സഹോദരങ്ങള്‍: മുജീബ്, സൈനുദ്ദീന്‍.