26
Sep 2025
Sun
26 Sep 2025 Sun
man electrocuted while washing car at home to go for a marriage

വീട്ടുകാര്‍ക്കൊപ്പം വിവാഹത്തിനു പോവാനായി കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂരിലാണ് അപകടം. വാണിയമ്പലം യു.സി പെട്രോള്‍ പമ്പ് ഉടമ പരേതനായ യു സി മുകുന്ദന്‍ന്‍-ഷീല ദമ്പതികളുടെ മകന്‍ ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളി കൃഷ്ണന്‍ എന്ന കുട്ടന്‍(32) ആണ് മരിച്ചത്. ഞായര്‍ പുലര്‍ച്ചെ അഞ്ചിന് പവര്‍ വാഷര്‍ ഉപയോഗിച്ചു കാര്‍ കഴുകുന്നതിനിടെ യുവാവിന് ഷോക്കേല്‍ക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍ കഴുകാനായ മുറത്തേക്ക് പോയ മുരളി കൃഷ്ണനെ കാണാഞ്ഞതോടെ ഇവര്‍ ചെന്നു നോക്കുമ്പോഴാണു കാറിനു സമീപം വീണു കിടക്കുന്നത് കണ്ടത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും.

ഭാര്യ: ആരതി. മകന്‍: ശങ്കര്‍ കൃഷ്ണന്‍ (വണ്ടൂര്‍ ഓട്ടണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ യുകെജി വിദ്യാര്‍ഥി). സഹോദരങ്ങള്‍: സൗമ്യ, സവിത.