ആലപ്പുഴ: ആലപ്പുഴ തലവടിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി. തലവടി സ്വദേശി ശ്രീകണ്ഠന്‍ (75) ആണ് ആത്മഹത്യചെയ്തത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യ ഓമന (70)യ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്.
|
ശ്രീകണ്ഠന്‍ തലേന്ന് വാങ്ങി വെച്ച പെട്രോള്‍ പുലര്‍ച്ചെ വീടിന് ചുറ്റും ഒഴിച്ച് തീ കൊളുത്തിയ ശേഷം മുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലിസ് നഗിമനം. ഓമന കിടപ്പുരോഗിയാണ്. വീടിന് തീപിടിച്ചത് കണ്ട് മകന്‍ അമ്മയെയും എടുത്ത് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചതോടെയാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്. ഇവരെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും മാറ്റി. രണ്ടുപേരുടെയും നില ഗുരുതരമാണ്.
ശ്രീകണ്ഠന്‍ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
man end his own life by setting house on fire; wife and son severely burned
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





