ആലപ്പുഴ പൂച്ചാക്കലില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വാഹനത്തിന്റെ പിന്‍സീറ്റില്‍ അവശനിലയില്‍ കണ്ട മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ് പുറമട (കേളംപറമ്പില്‍) ജോസി ആന്റണിയാണ് (മാത്തച്ചന്‍-45) മരിച്ചത്. ജോസിയുടെ സുഹൃത്ത് പുന്നംപൊഴി മനോജിനെ(55)യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
|
വൈകീട്ട് ആറോടെ മണിയാതൃക്കല്‍ കവലയ്ക്കു സമീപമാണ് സംഭവം. മണിക്കൂറുകളായി കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതും യാത്രികര്‍ക്ക് അനക്കമില്ലാത്തതും കണ്ട നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ജനപ്രതിനിധികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പോലീസ് വാഹന മെക്കാനിക്കിനെ വിളിച്ചു വരുത്തിയാണ് കാര്‍ തുറന്നത്. ജോസിയുടെ മൃതദേഹം ഡ്രൈവര്‍ സീറ്റിലായിരുന്നു കണ്ടെത്തിയത്. മനോജ് അര്‍ധബോധാവസ്ഥയിലായിരുന്നു. ജോസിയുടെ പോസ്റ്റ്മോര്‍ട്ടം ശനിയാഴ്ച നടക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





