05
Sep 2023
Mon
05 Sep 2023 Mon

ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുണ്ടിയെരുമ ദേവഗിരി സ്വദേശി ഗീതുവിനാണ് വെട്ടേറ്റത്. യുവതിയെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗീതുവിനെ ആക്രമിച്ച പാമ്പാടുംപാറ സ്വദേശി കാളിവിലാസം വിജിത്തി(22)നെ പൊലീസ് പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കള്‍ വൈകീട്ടായിരുന്നു വിജിത്ത് ഗീതുവിനെ ആക്രമിച്ചത്. സംഭവസമയം യുവതി തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീടിനുള്ളില്‍ കയറി യുവാവ് ഗീതുവിനെ കയറിപ്പിടിച്ചു.ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ ഇയാള്‍ വാക്കത്തിക്ക് വെട്ടിവീഴ്ത്താന്‍ നോക്കി. കഴുത്തിനുനേരെയുള്ള വെട്ടുതടഞ്ഞ ഗീതുവിന്റെ വിരലുകള്‍ക്ക് മുറിവേറ്റു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരെത്തിയാണ് വിജിത്തിനെ തടഞ്ഞത്. പ്രതി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക