08
Sep 2023
Tue
08 Sep 2023 Tue

കോഴഞ്ചേരി കോയിപ്രം അയിരക്കാവില്‍ യുവാവിനെ വെട്ടിക്കൊന്നു. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപ്(35)ആണ് കൊല്ലപ്പെട്ടത്. മോന്‍സി എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ ഭാര്യയുമായി പ്രദീപിനുണ്ടായിരുന്ന അവിഹിതബന്ധമാണ് കൊലപാതക കാരണമെന്നും വിവരമുണ്ട്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. പ്രദീപിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക