15
Jan 2025
Sun
15 Jan 2025 Sun
man hang to death before kills woman by cut her throat in Thiruvananthapuram

തിരുവനന്തപുരം തമ്പാനൂരില്‍ ലോഡ്ജ് മുറിയില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന് 52കാരന്‍ ജീവനൊടുക്കി. പേയാട് സ്വദേശി ആശ(42)യാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം മുറിയെടുത്ത പേയാട് സ്വദേശിയും സ്വകാര്യ ചാനലിനെ കാമറാമാനുമായ കുമാറിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.

whatsapp തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് 52കാരന്‍ ജീവനൊടുക്കി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്താം തീയതിയാണ് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെ ടൂറിസ്റ്റ് ഫോമില്‍ ഇരുവരും മുറിയെടുത്തത്. ഇന്നലെ ഹോട്ടല്‍ ജീവനക്കാര്‍ പലതവണ മുറിയില്‍ മുട്ടി വിളിച്ചിട്ടും വാതില്‍ തുറക്കുന്നില്ലായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുമാര്‍ വിവാഹമോചിതനാണ്.

\