07
Nov 2023
Sun
07 Nov 2023 Sun

മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ കുന്ദ്രവി ​പ്രദേശത്താണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മീന ദേവി(32)ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പഠാലിയാണ് ഭാര്യയെ കൊന്നതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് സമർ ബഹാദൂർ സിം​ഗ് പറഞ്ഞു.

സംഭവത്തിന് ശേഷം പഠാലി ഒളിവിൽപോയി. മീനയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഒളിവിൽപോയ പഠാലിക്കെതിരെ പൊലീസ് കേസെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക