04
Jul 2023
Sat
04 Jul 2023 Sat

ചെന്നൈ: യുവാവ് പിതാവിനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചുകൊന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ബാലസുബ്രമണിയുടെ മകൻ ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 23കാരനായ ജബരീഷിന് ജോലിയുണ്ടായിരുന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദ്യപിച്ച് വീട്ടിലെത്തിയ ബാലസുബ്രമണി ഇക്കാര്യം ചൂണ്ടിക്കാട്ടി മകനെ പരിഹസിച്ചു. കുപിതനായ യുവാവ് ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ മർദ്ദിക്കുകയായിരുന്നു. അമ്മയും സഹോദരിയും തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ബാലസുബ്രമണി അബോധാവസ്ഥയിലായതോടെ യുവാവ് രക്ഷപ്പെട്ടു. പരിക്കേറ്റ ബാലസുബ്രമണിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവിന്റെ മരണമറിഞ്ഞ് ശബരീഷ് പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. രണ്ട് വർഷം മുമ്പ് കോളജ് പഠനം പൂർത്തിയാക്കിയ ജബരീഷ് ജോലിക്ക് പരിശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും തരപ്പെട്ടിരുന്നില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക