പിറന്നാള്‍ സമ്മാനത്തെച്ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തിക്കൊന്നു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം.
|
യോഗേഷ് എന്ന യുവാവാണ് ഭാര്യ പ്രിയ സെഹ് ഗാളി(34)നെയും ഭാര്യാമാതാവ് കുസും സിന്‍ഹ(63)യെയും കൊലപ്പെടുത്തിയത്. ഇവരുടെ മകന്റെ പിറന്നാളാള്‍ ദിനമായ ശനിയാഴ്ചയായിരുന്നു ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടത്. വഴക്കുണ്ടായതിനാല്‍ ഇതു പരിഹരിക്കുന്നതിനായി കുസും ദമ്പതികളുടെ വീട്ടില്‍ തങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പേരക്കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായാണ് കുസും മകളുടെ വീട്ടിലേക്ക് വന്നത്. മകളും മരുമകനും വഴക്കിലാണെന്നും ഇതു പരിഹരിച്ചിട്ട് വീട്ടിലേക്ക് തിരികെ വരാമെന്നുമായിരുന്നു കുസും മകനോട് ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നത്.
എന്നാല്‍ അമ്മ തിരികെ വരാതിരുന്നതോടെ ആഗസ്ത് 30ന് കുസുമിന്റെ മകനായ മേഘ സിന്‍ഹ അമ്മയെ ഫോണില്‍ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് മേഘ സിന്‍ഹ സഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഫ്‌ളാറ്റ് പൂട്ടിക്കിടക്കുകയും കതകിനു പുറത്ത് രക്തത്തുള്ളികള്‍ കാണുകയും ചെയ്തതോടെ യുവാവ് മറ്റ് കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു.
ഇവര്‍ എത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് അമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. യോഗേഷിന്റെയും മക്കളൈയും കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യോഗേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലയ്ക്കുപയോഗിച്ച കത്രികയും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. 17 വര്‍ഷം മുമ്പായിരുന്നു യോഗേഷും പ്രിയയും വിവാഹിതരായത്. യോഗേഷിന് ജോലിയുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
ALSO READ: ഓണാഘോഷത്തിനിടെ കൂട്ടുകാര്‍ക്കൊപ്പം മല്‍സരിച്ചു മദ്യപിച്ച സ്‌കൂള്‍ വിദ്യാര്‍ഥി ഐസിയുവില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





