07
Dec 2023
Thu
07 Dec 2023 Thu

അവിഹിതബന്ധം ചോദ്യംചെയ്ത ഭാര്യയെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദേവവൃന്ദ ഗ്രാമത്തിലെ വസതിയിൽ ശ്വേത എന്ന യുവതിയെ കൊന്നതിന് ഭർത്താവ് ദർശനെയാണ് അറസ്റ്റ് ചെയ്തത്.
ശ്വേത സ്വയം സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തെന്നു വരുത്തിത്തീർക്കാൻ ദർശൻ ശ്രമിച്ചിരുന്നു. എന്നാൽ മകളുടെ മരണത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടുകാർ വരുന്നതിനു മുന്നേ ശ്വേതയുടെ മൃതദേഹം സംസ്കരിക്കാനും ദർശൻ ശ്രമിക്കുകയുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോസ്റ്റ്‌മോർട്ടം റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ദർശനെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തപ്പോഴാണു കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. ശ്വേതയെ കൊന്നതാണെന്നു പ്രതി സമ്മതിച്ചു. കോളജ് കാലം മുതൽ പ്രണയത്തിലായിരുന്ന ശ്വേതയും ദർശനും മൂന്നു വർഷം മുൻപാണു വിവാഹിതരായത്. ജോലിസ്ഥലത്തുള്ള മറ്റൊരു യുവതിയുമായി ദർശൻ അടുപ്പത്തിലായറിഞ്ഞ ശ്വേത ഈ യുവതിയെ വിളിച്ച് ദർശനുമായുള്ള ബന്ധം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ദർശൻ റാഗിയുണ്ടയിൽ സയനൈഡ് ചേർത്തു ശ്വേതയ്ക്കു നൽകി ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക