12
Jul 2026
Mon
12 Jul 2026 Mon
raj kumar

പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങി
ആറുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ. തെലങ്കാന രംഗറെഡ്ഡിയില്‍ ആണ് സംഭവം. പി രാജ്കുമാർ(35)ആണ് മരിച്ചത്.
കര്‍ഷകനായ രാജ്കുമാര്‍ ജൂലൈ 10ന് രാത്രിയാണ് ഭാര്യയും രണ്ട് മക്കളും, ഇയാൾക്കെതിരെ പരാതി നൽകിയ 17കാരി, ഈ പെൺകുട്ടിയുടെ അമ്മ, മുത്തശ്ശി എന്നിവരെ കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനു ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തിങ്കളാഴ്ച കോത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്ത് മൃതദേഹം കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

ALSO READ:മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചയാളില്‍ നിന്ന് പിഴയീടാക്കിയ തുകകൊണ്ട് മദ്യവിരുന്ന് നടത്തി പഞ്ചായത്ത്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക