13
Jul 2026
Mon
13 Jul 2026 Mon
Panchayath supressed POCSO case and used fine amount for liquor party

മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചയാളില്‍ നിന്ന് പിഴയീടാക്കിയ തുകകൊണ്ട് മദ്യവിരുന്ന് നടത്തി പഞ്ചായത്ത്. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. ബാലികയെ പീഡിപ്പിച്ച വിവരം ഒതുക്കിത്തീര്‍ക്കുന്നതായ വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുനില്‍ ലോഹര എന്നയാളാണ് പരിചയക്കാരന്റെ വീട്ടിലെത്തി ബാലികയെ പീഡിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു സുനില്‍ ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മയാണ് മകളെ സ്വകാര്യ ഡോക്ടറുടെ അടുത്തെത്തിച്ചത്.

അതേസമയം ഡോക്ടര്‍ പീഡന വിവരം പോലീസിനെ അറിയിക്കുന്നതിനു പകരം ഗ്രാമമുഖ്യന്റെ അടുത്തെത്തിച്ച് ഒതുക്കിതീര്‍ക്കുകയായിരുന്നു. ഗ്രാമത്തലവന്‍ പ്രതിയോട് ഒരു ലക്ഷം രൂപ പിഴയൊടുക്കാന്‍ നിര്‍ദേശിക്കുകയും പ്രതി ഇതില്‍ നിന്ന് 20000 രൂപ ഗ്രാമത്തലവനെ ഏല്‍പ്പിക്കുകയും ചെയ്തു.

ശേഷിക്കുന്ന 80000 രൂപ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും ഗ്രാമത്തലവന്‍ പ്രതിക്കു നിര്‍ദേശം നല്‍കി. പ്രതി നല്‍കിയ 20000 രൂപ ഉപയോഗിച്ച് മദ്യവിരുന്ന് നടത്തുകയായിരുന്നു. ഈ സമയമാണ് വിവരമറിഞ്ഞ് പോലീസ് ഇവിടെ എത്തിയത്. പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് വിരുന്ന് സംഘത്തിനൊപ്പമുണ്ടായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ALSO READ: കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സലറിന് നാളെ ജയിലില്‍ സത്യപ്രതിജ്ഞ